Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Parliament

കേരളം കേരളമായി; ബിൽ പാർലമെന്‍റ് കടന്നു

ന്യൂഡൽഹി: കേരളത്തിന്‍റെ പേര് ഔദ്യോഗിക രേഖകളിൽ കേരളം എന്നാക്കുന്നതിനുള്ള ഭേതഗതി ബിൽ പാർലമെന്‍റിന്‍റെ ഇരു സഭകളും പാസാക്കി. ബില്ലിൽ രാഷ്‌ട്രപതി ഒപ്പിട്ട് വിഞ്ജാപനം ഇറക്കുന്നതോടെ നിയമമാകും.

ചൊവ്വാഴ്ച ലോക്സഭയിൽ ബിൽ പാസായെങ്കിലും പ്രതിപക്ഷ ബഹളത്തിൽ ചർച്ച ഉണ്ടായില്ല. എന്നാൽ രാജ്യസഭയിൽ ചർച്ചയക്ക് ശേഷം ശബ്ദവോട്ടോടെയാണ് ബിൽ ഇന്ന് പാസായത്.

മുണ്ടുടുത്താണ് കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപിമാർ ഇന്ന് ചർച്ചയിൽ പങ്കെടുത്തത്. ജെബി മേത്തർ സെറ്റ് സാരി ഉടുത്തും ചർച്ചയിൽ പങ്കെടുത്തു. മലയാളി എംപിമാർ എല്ലാം മലയാളത്തിലാണ് രാജ്യസഭയിലെ തങ്ങളുടെ പ്രസംഗം നടത്തിയത്. അതേസമയം ബില്ലിലെ ചർച്ചയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ എത്താതിരുന്നത് എംപിമാർ ചോദ്യം ചെയ്തു.

National

പ്രതിഷേധം തുടരുന്നു; പാർലമെന്‍റിൽ ചർച്ചയില്ലാതെ ആറാമത്തെ ബിൽ പാസാക്കി

ന്യൂ​​​ഡ​​​ൽ​​​ഹി: കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​എ​​​വി​​​ടെ​​​യെ​​​ന്ന പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​ൽ മു​​​ങ്ങി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ഇ​​​രു​​​സ​​​ഭ​​​ക​​​ളും തു​​​ട​​​ർ​​​ച്ച​​​യാ​​​യ 13-ാം ദി​​​വ​​​സ​​​വും സ്തം​​​ഭി​​​ച്ചു. "അ​​​മി​​​ത് ഷാ​​​യെ കാ​​​ണാ​​​നി​​​ല്ല' എ​​​ന്ന പോ​​​സ്റ്റ​​​ർ ഉ​​​യ​​​ർ​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണു പ്ര​​​തി​​​പ​​​ക്ഷം ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി​​​യ​​​ത്.

രാ​​​വി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ചെ​​​ങ്കി​​​ലും പ്ര​​​തി​​​ഷേ​​​ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​മി​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഉ​​​ച്ച​​​വ​​​രെ സ​​​ഭ പി​​​രി​​​ഞ്ഞു. പി​​​ന്നീ​​​ട് ചേ​​​ർ​​​ന്ന​​​പ്പോ​​​ൾ നി​​​കു​​​തി നി​​​യ​​​മഭേ​​​ദ​​​ഗ​​​തി ബി​​​ൽ 2026 ച​​​ർ​​​ച്ച​​​യി​​​ല്ലാ​​​തെ ലോ​​​ക്സ​​​ഭ പാ​​​സാ​​​ക്കാ​​​യി. ആ​​​റാ​​​മ​​​ത്തെ ബി​​​ല്ലാ​​​ണു ച​​​ർ​​​ച്ച​​​യി​​​ല്ലാ​​​തെ ലോ​​​ക്സ​​​ഭ ഇ​​​ന്ന​​​ലെ പാ​​​സാ​​​ക്കി​​​യ​​​ത്.

പൊ​​​തു​​​പ​​​രീ​​​ക്ഷാ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ൽ മാ​​​ത്ര​​​മാ​​​ണ് ഇ​​​രു​​​സ​​​ഭ​​​ക​​​ളി​​​ലും ച​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. ജൂ​​​ലൈ 20ന് ​​​ആ​​​രം​​​ഭി​​​ച്ച വ​​​ർ​​​ഷ​​​കാ​​​ല സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​കെ ഏ​​​ഴു ബി​​​ല്ലു​​​ക​​​ൾ ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ര​​​ണ്ടു ബി​​​ല്ലു​​​ക​​​ളാ​​​ണ് ഈ ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഇ​​​തു​​​ൾ​​​പ്പെ​​​ടെ ആ​​​റു ബി​​​ല്ലു​​​ക​​​ൾ രാ​​​ജ്യ​​​സ​​​ഭ പാ​​​സാ​​​ക്കി. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ ഭൂ​​​രി​​​ഭാ​​​ഗം ബി​​​ല്ലു​​​ക​​​ളി​​​ലും പ്ര​​​തി​​​പ​​​ക്ഷം ച​​​ർ​​​ച്ച​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​ല്ല.

പ്ര​​​തി​​​പ​​​ക്ഷം മ​​​നഃ​​​പൂ​​​ർ​​​വം സ​​​ഭാ​​​ ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തു​​​മ്പോ​​​ൾ ഇ​​​രു​​​സ​​​ഭ​​​ക​​​ളി​​​ലും ഉ​​​ന്ന​​​യി​​​ച്ച വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലു​​​ള്ള ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ത്തി​​​ൽ​​​നി​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ഒ​​​ഴി​​​ഞ്ഞു​​​മാ​​​റു​​​ക​​​യാ​​​ണെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ആ​​​രോ​​​പി​​​ക്കു​​​ന്നു.

പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി കി​​​ര​​​ൺ റി​​​ജി​​​ജു

സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ത​​​ട​​​സ​​​മി​​​ല്ലാ​​​തെ മു​​​ന്നോ​​​ട്ടു​​​ കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നാ​​​യി ലോ​​​ക്‌​​​സ​​​ഭ​​​യി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യു​​​മാ​​​യി കേ​​​ന്ദ്ര പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റികാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ൺ റി​​​ജി​​​ജു ച​​​ർ​​​ച്ച ന​​​ട​​​ത്തി. ചി​​​ല പ്ര​​​ത്യേ​​​ക വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലു​​​ള്ള അ​​​ഭ്യ​​​ർ​​​ഥ​​​ന​​​ക​​​ൾ​​​ക്കു​​​പു​​​റ​​​മെ മ​​​റ്റു പ​​​ല കാ​​​ര്യ​​​ങ്ങ​​​ളും ച​​​ർ​​​ച്ച​​​യാ​​​യ​​​താ​​​യി അ​​​ദ്ദേ​​​ഹം പാ​​​ർ​​​ല​​​മെ​​​ന്‍റ് വ​​​ള​​​പ്പി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രോ​​​ട് പ​​​റ​​​ഞ്ഞു.

“രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​യി എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​ണെ​​​ങ്കി​​​ലും ഞ​​​ങ്ങ​​​ൾ ശ​​​ത്രു​​​ക്ക​​​ള​​​ല്ല. അ​​​തി​​​നാ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ പാ​​​ർ​​​ട്ടി​​​ക​​​ളു​​​മാ​​​യി നി​​​ര​​​ന്ത​​​ര​​​മാ​​​യ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​വും യോ​​​ജി​​​ച്ചു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​വു​​​മാ​​​ണ് സ​​​ർ​​​ക്കാ​​​ർ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​ത്,”- കി​​​ര​​​ൺ റി​​​ജി​​​ജു പ​​​റ​​​ഞ്ഞു.

സ​​​ഭ​​​യി​​​ൽ ഏ​​​തു മ​​​ന്ത്രി​​​യു​​​ടെ ബി​​​ല്ലാ​​​ണോ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത് ആ ​​​മ​​​ന്ത്രി​​​യാ​​​ണു സ​​​ന്നി​​​ഹി​​​ത​​​നാ​​​കു​​​ന്ന​​​തെ​​​ന്നും അ​​​മി​​​ത് ഷാ ​​​ത​​​ന്‍റേ​​​താ​​​യ ബി​​​ല്ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് സ​​​ഭ​​​യി​​​ൽ സ​​​ജീ​​​വ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

മ​​​ൺ​​​സൂ​​​ൺ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ സു​​​ഗ​​​മ​​​മാ​​​യ ന​​​ട​​​ത്തി​​​പ്പി​​​ന് പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ സ​​​ഹ​​​ക​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​ണു റി​​​ജി​​​ജു രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​യെ ക​​​ണ്ട​​​ത്.

National

അ​മി​ത് ഷാ ​എ​വി​ടെ; 'ബ്ര​ഹ്മാ​സ്ത്രം' പ്രയോഗിച്ച് രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും പ്ര​തി​ഷേ​ധം. ലോ​ക്സ​ഭ ആ​രം​ഭി​ച്ച​തി​ന് പി​ന്നാ​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ അ​മി​ത് ഷാ ​എ​വി​ടെയെന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി പ്ര​തി​ഷേ​ധി​ച്ചു.

സ​ഭാ ന​ട​പ​ടി​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മോയെന്ന് സ്പീ​ക്ക​ർ ചോ​ദി​ച്ച​പ്പോ​ൾ അ​മി​ത് ഷാ​യോ​ട് സ​ഭ​യി​ലെ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്നാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ സ​ഭ​യു​ടെ അ​ജ​ണ്ട തീ​രു​മാ​നി​ക്കു​ന്ന​ത് ചെ​യ​റാ​ണെ​ന്ന് സ്പീ​ക്ക​ർ വ്യ​ക്ത​മാ​ക്കി. ബ​ഹ​ളം ശ​ക്ത​മാ​യ​തോ​ടെ ലോ​ക്സ​ഭ നി​ർ​ത്തി​വ​ച്ചു.

രാ​ജ്യ​സ​ഭ​യി​ലും സ​മാ​ന​മാ​യ രം​ഗ​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റി​യ​ത്. അ​മി​ത് ഷാ ​പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. ബ​ഹ​ള​ങ്ങ​ൾ​ക്കി​ട​യി​ലും ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ ചെ​യ​ർ​മാ​നെ​തി​രെ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ പ്ര​തി​പ​ക്ഷം സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി.

വി​ഷ​യ​ങ്ങ​ളി​ല്ലാ​ത്ത പ്ര​തി​പ​ക്ഷം വെ​റു​തെ ബ​ഹ​ളം വെ​ച്ച് സ​മ്മേ​ള​നം ഉ​ഴ​പ്പാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും ഏ​ത് വി​ഷ​യ​ത്തി​ലും ച​ർ​ച്ച​യ്ക്ക് സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്നും ജെ.​പി. ന​ഡ്ഡ വ്യ​ക്ത​മാ​ക്കി. സ​മ​ര​ത്തി​ന് നേ​രെ വെ​ടി​വ​യ്ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് അ​മി​ത് ഷാ​യാ​ണെ​ന്നാ​രോ​പി​ച്ച രാ​ഹു​ൽ ഗാ​ന്ധി ക്രൂ​ര​മ​ർ​ദ​ന​ത്തി​ന്‍റെ കൂ​ടു​ത​ൽ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

യൂ​ണി​ഫോ​മി​ല​ല്ലാ​ത്ത ആ​ളു​ക​ൾ വി​ദ്യാ​ർ​ഥി​ക​ളെ ത​ല്ലി​ച്ച​ത​യ്ക്കു​ന്ന​തും നി​ല​ത്തേ​ക്ക് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തു​മാ​യ ദൃ​ശ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ സു​പ്രീംകോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ സ്വ​ത​ന്ത്ര​വും ഉ​യ​ർ​ന്ന ത​ല​ത്തി​ലു​ള്ള​തു​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി ആ​വ​ശ്യ​പ്പെ​ട്ടു.

സ​ർ​ക്കാ​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധ​ക്കാ​രെ പി​രി​ച്ചു​വി​ടാ​ൻ ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്. എ​ന്നാ​ൽ പു​റ​ത്തു​വ​ന്ന ദൃ​ശ്യ​ങ്ങ​ൾ ഈ ​വി​ശ​ദീ​ക​ര​ണ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണെ​ന്ന് പ്ര​തി​പ​ക്ഷം ആ​രോ​പിച്ചു.

 

National

വി​ദ്യാ​ർ​ഥി​ക​ൾ ഭീ​ക​ര​രാ​യി​രു​ന്നോ?; പെ​ല്ല​റ്റ് ഗ​ൺ എ​ന്തി​ന് പ്ര​യോ​ഗി​ച്ചു, കേ​ന്ദ്ര​ത്തി​നോ​ട് ചോ​ദ്യ​ങ്ങ​ളു​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ പെ​ല്ല​റ്റ് ഗ​ൺ പ്ര​യോ​ഗി​ച്ച​തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് പ്രി​യ​ങ്ക ഗാ​ന്ധി. പ​രീ​ക്ഷാ ക്ര​മ​ക്കേ​ട് ത​ട​യ​ൽ ഭേ​ദ​ഗ​തി ബി​ല്ലി​ന്മേ​ലു​ള്ള ച​ർ​ച്ച​യി​ലാ​ണ് കേ​ന്ദ്ര​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി പ്രി​യ​ങ്ക രം​ഗ​ത്തെ​ത്തി​യ​ത്.

സ​മ​രം ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ച​ത് എ​ന്തി​നാ​ണ്. ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തേ​ണ്ട ആ​വ​ശ്യം എ​ന്താ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക​ളെ അ​പ​മാ​നി​ക്കു​ക​യും അ​വ​രു​ടെ വ​സ്ത്ര​ങ്ങ​ൾ കീ​റു​ക​യും ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്ത​ത് എ​ന്തി​നാ​ണ്. രാ​ജ്യ​ത്തെ യു​വാ​ക്ക​ൾ​ക്കെ​തി​രെ പെ​ല്ല​റ്റ് ഗ​ണ്ണും എ​കെ 47ഉം ​ഉ​പ​യോ​ഗി​ക്കേ​ണ്ട സാ​ഹ​ച​ര്യം ഉ​ണ്ടാ​യി​രു​ന്നോ.

അ​വ​ർ ഭീ​ക​ര​വാ​ദി​ക​ൾ അ​ല്ലെ​ന്നും പ്രി​യ​ങ്ക പ​റ​ഞ്ഞു. പെ​ല്ല​റ്റ് ഗ​ൺ പ്ര​യോ​ഗി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത് ആ​രാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​വകുപ്പ് മ​റു​പ​ടി പ​റ​യ​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി​യാ​ണോ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​ണോ നി​ർ​ദേ​ശം ന​ൽ​കി​യ​തെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. കോ​ൺ​ഗ്ര​സ് മാ​ത്ര​മ​ല്ല രാ​ജ്യം മു​ഴു​വ​ൻ ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം തേ​ടു​ക​യാ​ണ്.

യു​വാ​ക്ക​ളു​ടെ ശ​ബ്ദ​ത്തെ എ​ന്തി​നാ​ണ് സ​ർ​ക്കാ​ർ ഭ​യ​പ്പെ​ടു​ന്ന​ത്. ഗാ​ന്ധി​ജി​യു​ടെ അ​ഹിം​സാ മാ​ർ​ഗം പി​ന്തു​ട​ർ​ന്ന് സ​മാ​ധാ​ന​പ​ര​മാ​യി പ്ര​തി​ഷേ​ധി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ അ​വ​കാ​ശം ഉ​യ​ർ​ത്തി​പ്പി​ടി​ച്ചെ​ന്നും പ്രി​യ​ങ്ക കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ പാ​ർ​ല​മെ​ന്‍റി​ലെ​ത്തി​യ​പ്പോ​ൾ ബി​ജെ​പി എം​പി​മാ​ർ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തെ​യും പ്രി​യ​ങ്ക വി​മ​ർ​ശി​ച്ചു.

രാ​ജി​വ​ച്ച​തി​ന് പി​ന്നാ​ലെ മു​ൻ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ വി​ജ​യാ​ഘോ​ഷം പോ​ലെ​യാ​ണ് ഭ​ര​ണ​പ​ക്ഷ എം​പി​മാ​ർ സ്വീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി കാ​മ​റ​യു​ടെ ആം​ഗി​ൾ മാ​റ്റി​മാ​റ്റി പ​രീ​ക്ഷി​ച്ച​തു​കൊ​ണ്ട് കാ​ര്യ​മി​ല്ല. കാ​മ​റ ആം​ഗി​ൾ അ​ല്ല അ​ദ്ദേ​ഹം മ​ന​സി​ന്‍റെ ആം​ഗി​ളാ​ണ് മാ​റ്റേ​ണ്ട​തെ​ന്നും പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കി.

National

സ​ഭ​യി​ൽ ക​ടു​ത്ത വാ​ക്പോ​ര്; മ​ര്യാ​ദ പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ക​ടു​ത്ത ന​ട​പ​ടി​യെ​ന്ന് സ്പീ​ക്ക​ർ

ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ഉ​ണ്ടാ​യ പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക്‌​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം അ​ര​ങ്ങേ​റി​യ​ത്.

സ​ഭ​യി​ൽ മ​ര്യാ​ദ പാ​ലി​ക്ക​ണ​മെ​ന്നും ഓ​രോ എം​പി​മാ​ർ​ക്കും ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടെ​ന്നും സ്പീ​ക്ക​ർ ഓം ​ബി​ർ​ള ഓ​ർ​മ്മി​പ്പി​ച്ചി​ട്ടും പ്ര​തി​ഷേ​ധം തു​ട​ർ​ന്നു. സ​മാ​ന​മാ​യ രീ​തി​യി​ൽ രാ​ജ്യ​സ​ഭ​യി​ലും പ്ര​തി​പ​ക്ഷ ബ​ഹ​ള​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഇ​രു​സ​ഭ​ക​ളും ഉ​ച്ച​യ്ക്ക് രണ്ടു വ​രെ നി​ർ​ത്തി​വെ​ച്ചു.

ഇ​തി​നി​ടെ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​ത് ത​ട​സ​പ്പെ​ടു​ത്തു​ന്ന​തും അ​പ​മാ​നി​ക്കു​ന്ന​തും മൂ​ന്ന് വ​ർ​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന ക്രി​മി​ന​ൽ കു​റ്റ​മാ​ക്കു​ന്ന ബില്ല് കേ​ന്ദ്ര സ​ർ​ക്കാ​ർ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി നി​ത്യാ​ന​ന്ദ റാ​യ്‌​യാ​ണ് ബി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

നി​ല​വി​ലു​ള്ള 1971ലെ ​പ്രി​വ​ൻ​ഷ​ൻ ഓ​ഫ് ഇ​ൻ​സ​ൾ​ട്ട്സ് ടു ​നാ​ഷ​ണ​ൽ ഓ​ണ​ർ ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്യാ​നാ​ണ് ഈ ​നി​യ​മ​നി​ർ​മാ​ണം. ദേ​ശീ​യ പ​താ​ക, ഭ​ര​ണ​ഘ​ട​ന, ദേ​ശീ​യ ഗാ​നം എ​ന്നി​വ​യെ അ​പ​മാ​നി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ അ​ല്ലെ​ങ്കി​ൽ ര​ണ്ടും കൂ​ടി​യോ ല​ഭി​ക്കാ​വു​ന്ന ശി​ക്ഷാ വ്യ​വ​സ്ഥ​ക​ൾ ഇ​നി മു​ത​ൽ വ​ന്ദേ​മാ​ത​രം ആ​ല​പി​ക്കു​ന്ന​തി​നും ബാ​ധ​ക​മാ​ക്കാ​നാ​ണ് പു​തി​യ ബി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്.

National

കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്‍റ് മാർച്ച് ഇന്ന്; ഡൽഹിയിൽ നിരോധനാജ്ഞ

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: കേ​​​​​​​ന്ദ്ര വി​​​​​​​ദ്യാ​​​​​​​ഭ്യാ​​​​​​​സ​​​​​​​മ​​​​​​​ന്ത്രി ധ​​​​​​​ർ​​​​​​​മേ​​​​​​​ന്ദ്ര പ്ര​​​​​​​ധാ​​​​​​​ന്‍റെ രാ​​​​​​​ജി ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ട് കോ​​​​​​​ക്രോ​​​​​​​ച്ച് ജ​​​​​​​ന​​​​​​​താ പാ​​​​​​​ർ​​​​​​​ട്ടി (സി​​​​​​​ജെ​​​​​​​പി) ഇ​​​​​​​ന്നു പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ലേ​​​​​​​ക്ക് മാ​​​​​​​ർ​​​​​​​ച്ച് ന​​​​​​​ട​​​​​​​ത്തും. ‘ച​​​​​​​ലോ സ​​​​​​​ൻ​​​​​​​സ​​​​​​​ദ്’​​​​എ​​​​​​​ന്നു പേ​​​​​​​രി​​​​​​​ട്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​റാ​​​​​​​ലി രാ​​​​​​​വി​​​​​​​ലെ ഒ​​​​​​​ന്പ​​​​​​​തി​​​​​​​ന് സ​​​​​​​മ​​​​​​​ര​​​​​​​വേ​​​​​​​ദി​​​​​​​യാ​​​​​​​യ ജ​​​​​​​ന്ത​​​​​​​ർ മ​​​​​​​ന്ത​​​​​​​റി​​​​​​​ൽ​​​​​​​നി​​​​​​​ന്നാ​​​​​​​ണ് ആ​​​​​​​രം​​​​​​​ഭി​​​​​​​ക്കു​​​​​​​ക.

സാ​​​​​​​മൂ​​​​​​​ഹി​​​​​​​ക​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​ൻ സോ​​​​​​​നം വാം​​​​​​​ഗ്ചു​​​​​​​ക്കി​​​​​​​നെ പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​സ്ഥ​​​​​​​ല​​​​​​​ത്തു​​​​​​​നി​​​​​​​ന്ന് മാ​​​​​​​റ്റി​​​​​​​യ​​​​​​​തി​​​​​​​നെ​​​​​​​ത്തു​​​​​​​ട​​​​​​​ർ​​​​​​​ന്ന് വി​​​​​​​ദ്യാ​​​​​​​ർ​​​​​​​ഥി​​​​​​​ക​​​​​​​ളും യു​​​​​​​വാ​​​​​​​ക്ക​​​​​​​ളും ര​​​​​​​ക്ഷി​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​മ​​​​​​​ട​​​​​​​ങ്ങു​​​​​​​ന്ന വ​​​​​​​ൻ ജ​​​​​​​ന​​​​​​​സാ​​​​​​​ഗ​​​​​​​ര​​​​​​​മാ​​​​​​​ണ് ക​​​​​​​ഴി​​​​​​​ഞ്ഞ ര​​​​​​​ണ്ടു ദി​​​​​​​വ​​​​​​​സ​​​​​​​മാ​​​​​​​യി ജ​​​​​​​ന്ത​​​​​​​ർ മ​​​​​​​ന്ത​​​​​​​റി​​​​​​​ലേ​​​​​​​ക്ക് ഒ​​​​​​​ഴു​​​​​​​കി​​​​​​​യെ​​​​​​​ത്തു​​​​​​​ന്ന​​​​​​​ത്.

വ​​​​​​​ൻ ജ​​​​​​​ന​​​​​​​പ​​​​​​​ങ്കാ​​​​​​​ളി​​​​​​​ത്തം ക​​​​​​​ണ​​​​​​​ക്കി​​​​​​​ലെ​​​​​​​ടു​​​​​​​ത്ത് ഡ​​​​​​​ൽ​​​​​​​ഹി പോ​​​​​​​ലീ​​​​​​​സ് ത​​​​​​​ല​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്ത് അ​​​​​​​തീ​​​​​​​വ സു​​​​​​​ര​​​​​​​ക്ഷാ സ​​​​​​​ജ്ജീ​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ളാ​​​​​​​ണ് ഒ​​​​​​​രു​​​​​​​ക്കി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ഇ​​​​​​​ന്ന​​​​​​​ലെ​​​​​​​ത്ത​​​​​​​ന്നെ ത​​​​​​​​ല​​​​​​​​സ്ഥാ​​​​​​​​ന​​​​​​​ന​​​​​​​​ഗ​​​​​​​​ര​​​​​​​​ത്തി​​​​​​​​ന്‍റെ വി​​​​​​​​വി​​​​​​​​ധ മേ​​​​​​​​ഖ​​​​​​​​ല​​​​​​​​ക​​​​​​​​ളി​​​​​​​​ൽ അ​​​​​​​​ധി​​​​​​​​ക സേ​​​​​​​​ന​​​​​​​​യെ വി​​​​​​​​ന്യ​​​​​​​​സി​​​​​​​​ച്ച അ​​​​​​​ധി​​​​​​​കൃ​​​​​​​ത​​​​​​​ർ ജ​​​​​​​​ന്ത​​​​​​​​ർ മ​​​​​​​​ന്ത​​​​​​​​റി​​​​​​​​ന്‍റെ പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​ന ക​​​​​​​​വാ​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ൽ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ ബാ​​​​​​​​രി​​​​​​​​ക്കേ​​​​​​​​ഡു​​​​​​​​ക​​​​​​​​ളും സ്ഥാ​​​​​​​​പി​​​​​​​​ച്ചി​​​​​​​​ട്ടു​​​​​​​​ണ്ട്.

മാ​​​ർ​​​ച്ചി​​​ലെ ജ​​​ന​​​ബാ​​​ഹു​​​ല്യം മു​​​ന്നി​​​ൽ​​​ക്ക​​​ണ്ട് വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ നി​​​രോ​​​ധ​​​നാ​​​ജ്ഞ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. മാ​​​ർ​​​ച്ചി​​​ന് അ​​​നു​​​മ​​​തി നി​​​ഷേ​​​ധി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ റാ​​​ലി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു​​​പോ​​​യാ​​​ൽ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തു നീ​​​ക്കി​​​യേ​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

പ്ര​​​​​​​തി​​​​​​​ഷേ​​​​​​​ധ​​​​​​​ക്കാ​​​​​​​ർ പാ​​​​​​​ർ​​​​​​​ല​​​​​​​മെ​​​​​​​ന്‍റി​​​​​​​ലേ​​​​​​​ക്കു ക​​​​​​​ട​​​​​​​ക്കാ​​​​​​​തി​​​​​​​രി​​​​​​​ക്കാ​​​​​​​ൻ അ​​​​​​​വി​​​​​​​ടെ​​​​​​​യും ബാ​​​​​​​രി​​​​​​​ക്കേ​​​​​​​ഡു​​​​​​​ക​​​​​​​ൾ സ്ഥാ​​​​​​​പി​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. അ​​​​​​​ടി​​​​​​​യ​​​​​​​ന്ത​​​​​​​ര സാ​​​​​​​ഹ​​​​​​​ച​​​​​​​ര്യ​​​​​​​മു​​​​​​​ണ്ടാ​​​​​​​യാ​​​​​​​ൽ നേ​​​​​​​രി​​​​​​​ടാ​​​​​​​ൻ ക​​​​​​​ണ്ണീ​​​​​​​ർ വാ​​​​​​​ത​​​​​​​ക സം​​​​​​​വി​​​​​​​ധാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളും സ​​​​​​​ജ്ജ​​​​​​​മാ​​​​​​​ക്കി​​​​​​​യി​​​​​​​ട്ടു​​​​​​​ണ്ട്. വാ​​​​​​​ഹ​​​​​​​ന​​​​​​​പ​​​​​​​രി​​​​​​​ശോ​​​​​​​ധ​​​​​​​ന​​​​​​​യും ക​​​​​​​ർ​​​​​​​ശ​​​​​​​ന​​​​​​​മാ​​​​​​​ക്കി.

National

ഓപ്പറേഷൻ സിന്ദൂറിനിടെ പാക്കിസ്ഥാന് ചൈനീസ് സഹായം; പാർലമെന്‍റിൽ ചർച്ച വേണമെന്ന് കോൺഗ്രസ്

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് പി​​​ന്നാ​​​ലെ ഇ​​​ന്ത്യ ന​​​ട​​​ത്തി​​​യ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​യാ​​​യ ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി​​​നി​​​ടെ പാ​​​ക്കി​​​സ്ഥാ​​​ന് ചൈ​​​ന സാ​​​ങ്കേ​​​തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കി​​​യെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​ൽ അ​​​ടി​​​യ​​​ന്ത​​​ര ച​​​ർ​​​ച്ച വേ​​​ണ​​​മെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​ന്ത്യ​​​യു​​​ടെ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​​​ക്കി​​​ടെ ചൈ​​​ന പാ​​​ക്കി​​​സ്ഥാ​​​ന് ത​​​ത്സ​​​മ​​​യ വി​​​വ​​​ര​​​ങ്ങ​​​ളും സാ​​​റ്റ​​​ലൈ​​​റ്റ് ചി​​​ത്ര​​​ങ്ങ​​​ളും ന​​​ൽ​​​കി സ​​​ഹാ​​​യി​​​ച്ചെ​​​ന്ന സൈ​​​നി​​​ക വൃ​​​ത്ത​​​ങ്ങ​​​ളു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സി​​ന്‍റെ ഈ ​​​ആ​​​വ​​​ശ്യം.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​രി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക​​​വേ​​​ള​​​യി​​​ൽ മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ജ​​​യ​​​റാം ര​​​മേ​​​ശാ​​​ണ് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ചൈ​​​ന ഭീ​​​ഷ​​​ണി​​​യു​​​യ​​​ർ​​​ത്തു​​​ക​​​യും പാ​​​ക്കി​​​സ്ഥാ​​​നെ സൈ​​​നി​​​ക​​​മാ​​​യി സ​​​ഹാ​​​യി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​മ്പോ​​​ൾ എ​​​ന്തി​​​നാ​​​ണ് മോ​​​ദി സ​​​ർ​​​ക്കാ​​​ർ ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ ഇ​​​ള​​​വു​​​വ​​​രു​​​ത്തു​​​ന്ന​​​തെ​​​ന്ന് അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

ല​​​ഡാ​​​ക്കി​​​ലെ ഇ​​​ന്ത്യ​​​ൻ ഭൂ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ചൈ​​​ന​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ തു​​​ട​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ചൈ​​​നീ​​​സ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ​​​ക്കും ഇ​​​റ​​​ക്കു​​​മ​​​തി​​​ക്കും സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത് രാ​​​ജ്യ​​​സു​​​ര​​​ക്ഷ​​​യെ ബാ​​​ധി​​​ക്കു​​​മെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​രോ​​​പി​​​ച്ചു.

ഓ​​​പ്പ​​​റേ​​​ഷ​​​ൻ സി​​​ന്ദൂ​​​റി​​​നി​​​ടെ ഇ​​​ന്ത്യ​​​ൻ വ്യോ​​​മ​​​സേ​​​ന​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കാ​​​നും ല​​​ക്ഷ്യ​​​ങ്ങ​​​ൾ ത​​​ക​​​ർ​​​ക്കാ​​​നും ചൈ​​​ന പാ​​​ക്കി​​​സ്ഥാ​​​ന് കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ കൈ​​​മാ​​​റി​​​യെ​​​ന്ന് ഡെ​​പ്യൂ​​​ട്ടി ചീ​​​ഫ് ഓ​​​ഫ് ആ​​​ർ​​​മി സ്റ്റാ​​​ഫ് ലെ​​​ഫ്. ജ​​​ന​​​റ​​​ൽ രാ​​​ഹു​​​ൽ സിം​​​ഗ് നേ​​​ര​​​ത്തെ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

 

National

ച​രി​ത്ര ബി​ല്ലു​ക​ൾ സ​ഭ​യു​ടെ മേ​ശ​പ്പു​റ​ത്ത്; വോ​ട്ടെ​ടു​പ്പ് വെ​ള്ളി​യാ​ഴ്ച

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭ​യി​ലും നി​യ​മ​സ​ഭ​യി​ലും 33 ശ​ത​മാ​നം വ​നി​താ സം​വ​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നും, മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​നും, കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലെ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള ബി​ല്ലു​ക​ൾ പാ​ർ​ല​മെ​ന്‍റി​ൽ അ​വ​ത​രി​പ്പിച്ചു. ശ​ക്ത​മാ​യ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണ് ബി​ല്ലു​ക​ൾ​ക്ക് അ​വ​ത​ര​ണാ​നു​മ​തി ന​ൽ​കി​യ​ത്

അ​നു​കൂ​ലി​ച്ച് 251 പേ​രും എ​തി​ർ​ത്ത് 185 പേ​രും വോ​ട്ട് ചെ​യ്തു. മൂ​ന്ന് ബി​ല്ലി​ന്മേ​ലും 12 മ​ണി​ക്കൂ​ർ ച​ർ​ച്ച​യാ​കാ​മെ​ന്നും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ബി​ല്ലു​ക​ളി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി കി​ര​ൺ റി​ജി​ജു പ​റ​ഞ്ഞു. ആ​വ​ശ്യ​മെ​ങ്കി​ൽ ച​ർ​ച്ച 18 മ​ണി​ക്കൂ​ർ വ​രെ നീ​ട്ടാ​മെ​ന്ന് ലോ​ക്‌​സ​ഭാ സ്‌​പീ​ക്ക​ർ ഓം ​ബി​ർ​ള​യും വ്യ​ക്ത​മാ​ക്കി.

ബി​ല്ലു​ക​ളെ എ​തി​ർ​ക്കു​വാ​ണെ​ന്ന് കെ.​സി.​വേ​ണു​ഗോ​പാ​ൽ ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​ന്ന​താ​ണ് ഈ ​ബി​ല്ലു​ക​ൾ. ബി​ല്ലി​നു പി​ന്നി​ലു​ള്ള ല​ക്ഷ്യം എ​ന്താ​ണെ​ന്ന് രാ​ജ്യ​ത്തി​നു മു​ഴു​വ​ൻ അ​റി​യാം. 2023ൽ ​ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും വ​നി​ത​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന ബി​ൽ ഇ​രു​സ​ഭ​ക​ളും പാ​സാ​ക്കി​യി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ കേ​ന്ദ്രം ന​ട​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​ന​യെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ബി​ല്ലി​നെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

National

വ​നി​താ സം​വ​ര​ണ ബി​ൽ; പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും

ന്യൂ​ഡ​ൽ​ഹി: വ​നി​താ സം​വ​ര​ണ ഭേ​ദ​ഗ​തി ബി​ൽ ച​ർ​ച്ച ചെ​യ്യാ​ൻ പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. മൂ​ന്നു ദി​വ​സ​ത്തേ​ക്കാ​ണ് സ​ഭ സ​മ്മേ​ളി​ക്കു​ന്ന​ത്. ലോ​ക്സ​ഭാ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 ആ​ക്കി വ​നി​താ സം​വ​ര​ണം ന​ട​പ്പാ​ക്കാ​നാ​ണ് ബി​ല്ലി​ലെ ശി​പാ​ർ​ശ.

ബി​ല്ലി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കാ​ൻ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ഇ​ന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ടെ വ​സ​തി​യി​ൽ ചേ​രും. മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം തി​ര​ക്കി​ട്ട് ന​ട​ത്തു​ന്ന​തി​നോ​ട് യോ​ജി​പ്പി​ല്ലെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ നി​ല​പാ​ട്. ബി​ല്ലി​നെ എം​പി​മാ​ർ ഒ​റ്റ ശ​ബ്ദ​ത്തി​ൽ പി​ന്തു​ണ​യ്ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ടെ മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ൽ സ​മ​വാ​യ​ത്തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നീ​ക്കം തു​ട​ങ്ങി. ഓ​രോ സം​സ്ഥാ​ന​ത്തെ​യും സീ​റ്റു​ക​ളു​ടെ എ​ണ്ണം മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ ക​മ്മീ​ഷ​ൻ നി​ശ്ച​യി​ക്കു​മെ​ന്ന് കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി. എ​ല്ലാ​യി​ട​ത്തും പ​കു​തി സീ​റ്റു​ക​ൾ കൂ​ടു​മെ​ന്ന നി​ർ​ദ്ദേ​ശം ഒ​ഴി​വാ​ക്കി​യ​ത് സ​മ​വാ​യ​ത്തി​ന് വേ​ണ്ടി​യാ​ണ്.

ജ​ന​സം​ഖ്യ നി​യ​ന്ത്രി​ച്ച സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​വി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 850 ആ​യി​രി​ക്കു​മെ​ന്നെ നി​ശ്ച​യി​ച്ചി​ട്ടു​ള്ളൂ. ഓ​രോ സം​സ്ഥാ​ന​ത്തും എ​ത്ര വീ​തം സീ​റ്റ് കൂ​ടു​മെ​ന്ന​ത് ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം നി​ശ്ച​യി​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

National

പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനം പെരുമാറ്റച്ചട്ട ലംഘനമെന്ന് കോണ്‍ഗ്രസ്

ന്യൂ​ഡ​ൽ​ഹി: ഏ​പ്രി​ൽ 16,17,18 തീ​യ​തി​ക​ളി​ൽ പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​നം മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ വ്യ​ക്ത​മാ​യ ലം​ഘ​ന​മാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ്.

പ​ശ്ചി​മ ബം​ഗാ​ൾ, ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​ത്തെ സ്വാ​ധീ​നി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും കോ​ണ്‍ഗ്ര​സ് കു​റ്റ​പ്പെ​ടു​ത്തി. വ​നി​താ സം​വ​ര​ണ ബി​ൽ ന​ട​പ്പാ​ക്കാ​ൻ പ്രാ​പ്ത​മാ​ക്കു​ന്ന ത​ര​ത്തി​ൽ ലോ​ക്സ​ഭാ സീ​റ്റു​ക​ൾ 816 ആ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​ള്ള ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ ച​ർ​ച്ച ചെ​യ്ത് പാ​സാ​ക്കു​ന്ന​തി​നാ​ണ് പ്ര​ത്യേ​ക പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റി​ലെ​യും നി​യ​മ​സ​ഭ​ക​ളി​ലെ​യും മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യം സം​ബ​ന്ധി​ച്ച ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ധൃ​തി​യി​ൽ ന​ട​ത്തേ​ണ്ട കാ​ര്യ​മ​ല്ല. തി​ര​ക്കി​ട്ട് ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ൽ ത​മി​ഴ്നാ​ടും കേ​ര​ള​വും പോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​ത് ദോ​ഷ​ക​ര​മാ​കു​മെ​ന്നും കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി.

മ​ണ്ഡ​ല പു​ന​ർ​നി​ർ​ണ​യ​ത്തി​ലൂ​ടെ ലോ​ക്സ​ഭാ സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നം ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യും വ​ട​ക്ക് കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സി​ന്‍റെ ആ​രോ​പ​ണം.

വ​നി​താ സം​വ​ര​ണ ബി​ല്ലി​ലെ ഭേ​ദ​ഗ​തി​ക​ൾ സം​ബ​ന്ധി​ച്ച് കോ​ണ്‍ഗ്ര​സ് പാ​ർ​ട്ടി​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​ക്ക് ക​ത്തെ​ഴു​തി​യി​രു​ന്ന​താ​യി കോ​ണ്‍ഗ്ര​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ വി​ഭാ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​യ​റാം ര​മേ​ശ് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ഓ​രോ പാ​ർ​ട്ടി​യു​ടെ​യും യോ​ഗം വെ​വ്വേ​റെ വി​ളി​ക്കു​ന്ന​തി​നു​പ​ക​രം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​ശേ​ഷം ഏ​പ്രി​ൽ 29ന് ​സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍റെ നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല. വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ക്ക​ണ​മെ​ന്ന് മ​റ്റ് പാ​ർ​ട്ടി നേ​താ​ക്ക​ളും കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി കോ​ണ്‍ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ പ്ര​ത്യേ​ക സ​മ്മേ​ള​നം വി​ളി​ക്കാ​നു​ള്ള തീ​രു​മാ​ന​വു​മാ​യി സ​ർ​ക്കാ​ർ ഏ​ക​പ​ക്ഷീ​യ​മാ​യും സ്വേഛാ​പ​ര​മാ​യും മു​ന്നോ​ട്ടു​പോ​യെ​ന്ന് ജ​യ​റാം ര​മേ​ശ് കു​റ്റ​പ്പെ​ടു​ത്തി.

വ​നി​താ സം​വ​ര​ണ ബി​ൽ 2023ൽ​ത​ന്നെ പാ​സാ​ക്കി​യ​പ്പോ​ൾ തൊ​ട്ട​ടു​ത്ത വ​ർ​ഷം ന​ട​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ൽ സം​വ​ര​ണം ന​ട​പ്പാ​ക്കാ​ൻ കോ​ണ്‍ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ 30 മാ​സ​ത്തോ​ളം ഉ​റ​ക്കം ന​ടി​ച്ച ബി​ജെ​പി സ​ർ​ക്കാ​ർ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക​ണ്ട് ഇ​ര​ട്ട​ലാ​ഭം കൊ​യ്യാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഏ​പ്രി​ൽ 23നും 29​നും ര​ണ്ട് ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ ഏ​പ്രി​ൽ 23നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ഈ ​സ​ഹ​ച​ര്യ​ത്തി​ൽ നേ​താ​ക്ക​ൾ ഉ​ൾ​പ്പെ​ടെ തെ​ര​ഞ്ഞെ​ടു​പ്പു തി​ര​ക്കി​ലാ​യ​തി​നാ​ൽ വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള ബി​ല്ലു​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം പാ​ർ​ല​മെ​ന്‍റ് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ് കോ​ണ്‍ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​വ​ശ്യം.

National

ച​രി​ത്ര​ത്തി​ലാ​ദ്യം: മു​ഖ്യ തെ​ര. ക​മ്മീ​ഷ​ണ​റെ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി പ്ര​തി​പ​ക്ഷം

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി, മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ സ്ഥാ​ന​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ എം.​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ നോ​ട്ടീ​സ് സ​മ​ർ​പ്പി​ച്ചു. മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ​യാ​ണ് 'ഇ​ന്ത്യ' സ​ഖ്യ​ത്തി​ലെ 193 എം​പി​മാ​ർ ഒ​പ്പി​ട്ട നോ​ട്ടീ​സ് ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും ന​ൽ​കി​യ​ത്.

ലോ​ക്സ​ഭ​യി​ലെ 130 എം​പി​മാ​രും രാ​ജ്യ​സ​ഭ​യി​ലെ 63 എം​പി​മാ​രും ചേ​ർ​ന്നാ​ണ് സം​യു​ക്ത​മാ​യി ഈ ​നീ​ക്കം ന​ട​ത്തി​യ​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് മു​ൻ​കൈ​യെ​ടു​ത്ത ഈ ​നീ​ക്ക​ത്തി​ന് കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ൾ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി.

ഭ​ര​ണ​ഘ​ട​നാ പ​ദ​വി​യി​ലി​രു​ന്ന് ഏ​ക​പ​ക്ഷീ​യ​മാ​യും വി​വേ​ച​ന​പ​ര​മാ​യും പെ​രു​മാ​റി, വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കു​ന്ന​തി​ലെ ക്ര​മ​ക്കേ​ടു​ക​ൾ വ​ഴി ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി, തെ​ര​ഞ്ഞെ​ടു​പ്പ് ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ത്തി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന കു​റ്റാ​രോ​പ​ണ​ങ്ങ​ൾ.

ഭ​ര​ണ​ഘ​ട​ന​യു​ടെ 324(5) അ​നുഛേ​ദം അ​നു​സ​രി​ച്ച് ഒ​രു സു​പ്രീം കോ​ട​തി ജ​ഡ്ജി​യെ നീ​ക്കം ചെ​യ്യു​ന്ന അ​തേ സ​ങ്കീ​ർ​ണ്ണ​മാ​യ ന​ട​പ​ടി​ക്ര​മ​ത്തി​ലൂ​ടെ മാ​ത്ര​മേ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​റെ​യും നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കൂ. നോ​ട്ടീ​സ് അം​ഗീ​ക​രി​ക്ക​പ്പെ​ട്ടാ​ൽ, ലോ​ക്സ​ഭ സ്പീ​ക്ക​റും രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​നും ചേ​ർ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ക്കും. സു​പ്രീം​കോ​ട​തി ജ​ഡ്ജി, ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റി​സ്, പ്ര​മു​ഖ​നാ​യ ഒ​രു നി​യ​മ​വി​ദ​ഗ്ധ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​മി​തി​യാ​യി​രി​ക്കും ഇ​ത്.

 

National

എൽപിജി പ്രതിസന്ധി; പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ പാ​​​ത്രം കൊ​​​ട്ടി പ്ര​​​തി​​​ഷേ​​​ധി​​​ച്ച് വ​​​നി​​​താ എം​​​പി​​​മാ​​​ർ

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് രാ​​​ജ്യം നേ​​​രി​​​ടു​​​ന്ന എ​​​ൽ​​​പി​​​ജി പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ പാ​​​ത്രം കൊ​​​ട്ടി വ​​​നി​​​താ എം​​​പി​​​മാ​​​രു​​​ടെ പ്ര​​​തി​​​ഷേ​​​ധം.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം തൃ​​​ണ​​​മൂ​​​ൽ എം​​​പി​​​മാ​​​രാ​​​ണ് പാ​​​ത്ര​​​ങ്ങ​​​ളു​​​മാ​​​യി ലോ​​​ക്സ​​​ഭ​​​യി​​​ൽ എ​​​ത്തി​​​യ​​​ത്. ഉ​​​പ​​​ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യി​​​ൽ ബി​​​ജെ​​​പി അം​​​ഗം ജ​​​ഗ​​​ദാം​​​ബി​​​ക പാ​​​ൽ സ​​​ർ​​​ക്കാ​​​രി​​​നെ പ്ര​​​ശം​​​സി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യി​​​ലാ​​​യി​​​രു​​​ന്നു പാ​​​ത്രം കൊ​​​ട്ടി​​​യു​​​ള്ള പ്ര​​​തി​​​ഷേ​​​ധം. സ​​​ഭ​​​യു​​​ടെ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ മു​​​ഴ​​​ക്കി.

ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​ഷേ​​​ധം സ​​​ഭ​​​യു​​​ടെ അ​​​ന്ത​​​സി​​​നു ചേ​​​ർ​​​ന്ന​​​ത​​​ല്ലെ​​​ന്നും ബെ​​​ഞ്ചി​​​ലേ​​​ക്കു മ​​​ട​​​ങ്ങി​​​പ്പോ​​​ക​​​ണ​​​മെ​​​ന്നും ചെ​​​യ​​​റി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന സ​​​ന്ധ്യാ​​​റാ​​​യ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും അം​​​ഗ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​യി​​​ല്ല. സ​​​മാ​​​ന​​​മാ​​​യി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്തും പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ എ​​​ൽ​​​പി​​​ജി വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

രാ​​​വി​​​ലെ സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ ഒ​​​ത്തു​​​ചേ​​​ർ​​​ന്ന എം​​​പി​​​മാ​​​ർ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ പോ​​​സ്റ്റ​​​റു​​​ക​​​ൾ ഉ​​​യ​​​ർ​​​ത്തി​​​യും മു​​​ദ്രാ​​​വാ​​​ക്യ​​​ങ്ങ​​​ൾ വി​​​ളി​​​ച്ചും പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

പ്രി​​​യ​​​ങ്ക ഗാ​​​ന്ധി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വ​​​നി​​​താ നേ​​​താ​​​ക്ക​​​ൾ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു​​​ മു​​​ന്നി​​​ൽ പ്ര​​​തീ​​​കാ​​​ത്മ​​​ക അ​​​ടു​​​പ്പ് ഉ​​​ണ്ടാ​​​ക്കി​​​യാ​​​ണു പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്.

National

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും 33% വനിതാ സംവരണം അടുത്ത വർഷം മുതൽ

ന്യൂ​​​ഡ​​​ൽ​​​ഹി: പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​ക​​​ളി​​​ലും സ്ത്രീ​​​ക​​​ൾ​​​ക്ക് 33 ശ​​​ത​​​മാ​​​നം സം​​​വ​​​ര​​​ണം സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന നി​​​യ​​​മം അ​​​ടു​​​ത്ത വ​​​ർ​​​ഷം മു​​​ത​​​ൽ ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​ത് കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ൽ.

അ​​​ടു​​​ത്ത വ​​​ർ​​​ഷ​​​ത്തെ സെ​​​ൻ​​​സ​​​സി​​​നും അ​​​തി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യു​​​ള്ള മ​​​ണ്ഡ​​​ല​​​പു​​​ന​​​ർ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും ശേ​​​ഷ​​​മേ "നാ​​​രീ​​​ശ​​​ക്തി വ​​​ന്ദ​​​ൻ അ​​​ധി​​​നി​​​യം’ എ​​​ന്ന​​​പേ​​​രി​​​ലു​​​ള്ള വ​​​നി​​​താ സം​​​വ​​​ര​​​ണ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ൻ നി​​​ല​​​വി​​​ൽ വ്യ​​​വ​​​സ്ഥ​​​യു​​​ള്ളൂ.

അ​​​തി​​​നാ​​​ൽ​​​ത്ത​​​ന്നെ 2023 സെ​​​പ്റ്റം​​​ബ​​​റി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റ് പാ​​​സാ​​​ക്കി​​​യ നി​​​യ​​​മം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന​​​തി​​​ന് 2029 ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വ​​​രെ കാ​​​ത്തി​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​രു​​​ത​​​പ്പെ​​​ട്ടി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഈ ​​​വ്യ​​​വ​​​സ്ഥ​​​യെ മ​​​റി​​​ക​​​ട​​​ക്കാ​​​ൻ സു​​​പ്ര​​​ധാ​​​ന ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ഭേ​​​ദ​​​ഗ​​​തി​​​ക്കാ​​​യി കേ​​​ന്ദ്രം ത​​​യാ​​​റെ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ ന​​​ട​​​പ്പു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കേ​​​ന്ദ്രം ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച ബി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട്. സം​​​വ​​​ര​​​ണം നേ​​​ര​​​ത്തേ സാ​​​ധ്യ​​​മാ​​​ക്കു​​​ന്ന ബി​​​ല്ല് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച കാ​​​ര്യം കേ​​​ന്ദ്രം പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് സൂ​​​ച​​​ന.

National

പശ്ചിമേഷ്യ സംഘർഷം; പാർലമെന്‍റ് സ്തംഭിച്ചു

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ​​​യും ഗ​​​ൾ​​​ഫി​​​ലെ​​​യും ഗു​​​രു​​​ത​​​ര സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും ഇ​​​ന്ത്യ നേ​​​രി​​​ടു​​​ന്ന പ്ര​​​തി​​​സ​​​ന്ധി​​​യും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​തോ​​​ടെ പാ​​​ർ​​​ല​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ സ്തം​​​ഭി​​​ച്ചു. ലോ​​​ക്സ​​​ഭ​​​യി​​​ൽ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ര​​​ണ്ടാം പാ​​​ദ​​​ത്തി​​​ലെ ആ​​​ദ്യ​​​ദി​​​നം പൂ​​​ർ​​​ണ​​​മാ​​​യി സ്തം​​​ഭി​​​ച്ചു. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷം ഇ​​​റ​​​ങ്ങി​​​പ്പോ​​​യ​​​തി​​​നാ​​​ൽ ഭ​​​ര​​​ണ​​​പ​​​ക്ഷം മാ​​​ത്ര​​​മാ​​​യാ​​​ണു സ​​​ഭാ ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്.

പ്ര​​​തി​​​പ​​​ക്ഷ പ്ര​​​തി​​​ഷേ​​​ധ​​​ത്തെ ത്തുട​​​ർ​​​ന്ന് ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​ർ ഓം ​​​ബി​​​ർ​​​ള​​​യ്ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ന​​​ൽ​​​കി​​​യ അ​​​വി​​​ശ്വാ​​​സപ്ര​​​മേ​​​യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ന​​​ട​​​ന്നി​​​ല്ല. ഓം ​​​ബി​​​ർ​​​ള​​​യെ നീ​​​ക്കം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള​​​ള പ്ര​​​മേ​​​യം ഇ​​​ന്ന​​​ലെ ച​​​ർ​​​ച്ച ചെ​​​യ്യാ​​​നാ​​​യി​​​രു​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്ന​​​ത്. കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​രാ​​​യ കൊ​​​ടി​​​ക്കു​​​ന്നി​​​ൽ സു​​​രേ​​​ഷ്, മു​​​ഹ​​​മ്മ​​​ദ് ജാ​​​വേ​​​ദ്, മ​​​ല്ലു ര​​​വി എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച പ്ര​​​മേ​​​യ​​​ത്തി​​​നു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യ​​​ത്. പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ 118 എം​​​പി​​​മാ​​​ർ സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രാ​​​യ പ്ര​​​മേ​​​യ​​​ത്തി​​​ൽ ഒ​​​പ്പി​​​ട്ടി​​​ട്ടു​​​ണ്ട്. സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രാ​​​യ പ്ര​​​മേ​​​യ​​​ത്തി​​​ൻ​​​മേ​​​ൽ ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ത്താ​​​ൻ ത​​​യാ​​​റാ​​​യേ​​​ക്കു​​​മെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷം സൂ​​​ചി​​​പ്പി​​​ച്ചു. ഇ​​​ന്നു രാ​​​വി​​​ലെ ചേ​​​രു​​​ന്ന പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളു​​​ടെ യോ​​​ഗ​​​ത്തി​​​ലാ​​​കും അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ചു വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ ഇ​​​ന്ന​​​ലെ ഇ​​​രു​​​സ​​​ഭ​​​ക​​​ളി​​​ലും പ്ര​​​സ്താ​​​വ​​​ന ന​​​ട​​​ത്തി. സ​​​ഭ​​​യു​​​ടെ ന​​​ടു​​​ത്ത​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി പ്ല​​​ക്കാ​​​ർ​​​ഡു​​​ക​​​ളു​​​മാ​​​യു​​​ള്ള പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​രു​​​ടെ ബ​​​ഹ​​​ള​​​ത്തി​​​നി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു പ്ര​​​സ്താ​​​വ​​​ന. രാ​​​ജ്യ​​​ത്തെ​​​യും ലോ​​​ക​​​ത്തെ​​​യും ബാ​​​ധി​​​ച്ച ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​യ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച് ഏ​​​ക​​​പ​​​ക്ഷീ​​​യ പ്ര​​​സ്താ​​​വ​​​ന​​​യ​​​ല്ല, പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ച​​​ർ​​​ച്ച​​​യാ​​​ണു വേ​​​ണ്ട​​​തെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഇ​​​തേ ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​ക്ക​​​ളാ​​​യ മ​​​ല്ലി​​​കാ​​​ർ​​​ജു​​​ൻ ഖാ​​​ർ​​​ഗെ, രാ​​​ഹു​​​ൽ ഗാ​​​ന്ധി, സോ​​​ണി​​​യ ഗാ​​​ന്ധി, ഇ​​​ന്ത്യ സ​​​ഖ്യം നേ​​​താ​​​ക്ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​നു പു​​​റ​​​ത്തും അ​​​ക​​​ത്തും പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ യു​​​ദ്ധ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള സ്ഥി​​​തി ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ലോ​​​ക്സ​​​ഭ സ​​​മ്മേ​​​ളി​​​ച്ച​​​യു​​​ട​​​ൻ പ്ര​​​തി​​​പ​​​ക്ഷം രം​​​ഗ​​​ത്തെ​​​ത്തി. എ​​​ന്നാ​​​ൽ, സ​​​ഭ​​​യു​​​ടെ ച​​​ട്ട​​​മ​​​നു​​​സ​​​രി​​​ച്ച് സ്പീ​​​ക്ക​​​ർ​​​ക്കെ​​​തി​​​രേ പ്ര​​​തി​​​പ​​​ക്ഷം ന​​​ൽ​​​കി​​​യ അ​​​വി​​​ശ്വാ​​​സപ്ര​​​മേ​​​യം ച​​​ർ​​​ച്ച​​​യ്ക്കെ​​​ടു​​​ക്കാ​​​മെ​​​ന്നും മ​​​റ്റെ​​​ല്ലാം പി​​​ന്നീ​​​ടാ​​​കാ​​​മെ​​​ന്നും സ​​​ർ​​​ക്കാ​​​രും ലോ​​​ക്സ​​​ഭാ സ്പീ​​​ക്ക​​​റു​​​ടെ ക​​​സേ​​​ര​​​യി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന പാ​​​ന​​​ൽ ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​ഗ​​​ദാം​​​ബി​​​ക പാ​​​ലും പ​​​റ​​​ഞ്ഞു. പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ പ്ര​​​ശ്നം ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന അ​​​ടി​​​യ​​​ന്ത​​​ര പ്ര​​​മേ​​​യം ത​​​ള്ളു​​​ക​​​യും ചെ​​​യ്തു. സ്പീ​​​ക്ക​​​റെ നീ​​​ക്ക​​​ണ​​​മെ​​​ന്ന പ്ര​​​മേ​​​യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​മാ​​​കു​​​ന്ന​​​തു​​​വ​​​രെ ഓം ​​​ബി​​​ർ​​​ള ലോ​​​ക്സ​​​ഭാ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ൽ​​​നി​​​ന്നു കീഴ്‌വഴക്കമ​​​നു​​​സ​​​രി​​​ച്ചു വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് ജ​​​ഗ​​​ദാം​​​ബി​​​ക അ​​​റി​​​യി​​​ച്ചു. മൂ​​​ന്നു ത​​​വ​​​ണ നി​​​ർ​​​ത്തി​​​വ​​​ച്ച ശേ​​​ഷം ലോ​​​ക്സ​​​ഭ ഇ​​​ന്നു ചേ​​​രാ​​​നാ​​​യി പി​​​രി​​​ഞ്ഞു.

രാ​​​ജ്യ​​​ത്തെ ആ​​​കെ​​​യും ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​നു പ്ര​​​വാ​​​സി​​​ക​​​ളെ​​​യും ബാ​​​ധി​​​ച്ച പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ സം​​​ഘ​​​ർ​​​ഷം അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ച​​​ർ​​​ച്ച ചെ​​​യ്യ​​​ണ​​​മെ​​​ന്ന് രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഖാ​​​ർ​​​ഗെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​പി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.

വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​യെ പ്ര​​​സ്താ​​​വ​​​ന​​​യ്ക്കു ക്ഷ​​​ണി​​​ച്ച​​​തോ​​​ടെ പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ർ ഒ​​​ന്ന​​​ട​​​ങ്കം മു​​​ദ്രാ​​​വാ​​​ക്യം വി​​​ളി​​​ക​​​ളോ​​​ടെ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

ബ​​​ഹ​​​ള​​​ത്തി​​​നി​​​ട​​​യി​​​ൽ മ​​​ന്ത്രി ജ​​​യ​​​ശ​​​ങ്ക​​​ർ പ്ര​​​സ്താ​​​വ​​​ന വാ​​​യി​​​ച്ച​​​തോ​​​ടെ, പ്ര​​​തി​​​പ​​​ക്ഷം വാ​​​ക്കൗ​​​ട്ട് ന​​​ട​​​ത്തി. പ്ര​​​തി​​​പ​​​ക്ഷം അ​​​രാ​​​ജ​​​ക​​​ത്വം സൃ​​​ഷ്‌​​​ടി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ച​​​ട്ട​​​പ്ര​​​കാ​​​രം സ​​​ഭ ന​​​ട​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത​​​തു തെ​​​റ്റാ​​​ണെ​​​ന്നും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​മാ​​​രാ​​​യ ജെ.​​​പി. ന​​​ഡ്ഡ, കി​​​ര​​​ണ്‍ റി​​​ജു​​​ജു, പി​​​യൂ​​​ഷ് ഗോ​​​യ​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

International

ബംഗ്ലാദേശ് പാർലമെന്‍റിൽ നാലു ന്യൂനപക്ഷക്കാർ മാത്രം

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലേ​​​ക്ക് ര​​​ണ്ടു ഹി​​​ന്ദു​​​ക്ക​​​ള​​​ട​​​ക്കം നാ​​​ലു ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. എ​​​ല്ലാ​​​വ​​​രും ബി​​​എ​​​ൻ​​​പി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്. ഗോ​​​യേ​​​ശ്വ​​​ർ ച​​​ന്ദ്ര റോ​​​യി, നി​​​താ​​​യ് റോ​​​യി ചൗ​​​ധ​​​രി എ​​​ന്നി​​​വ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ‌​​​ട്ട ഹൈ​​​ന്ദ​​​വ​​​ർ.

യ​​​ഥാ​​​ക്രം ധാ​​​ക്ക, വെ​​​സ്റ്റേ​​​ൺ മ​​​ഗു​​​റ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നാ​​​ണ് ഇ​​​വ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ജ​​​മാ​​​ അ​​​ത്തെ ഇ​​​സ്ലാ​​​മി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ​​​യാ​​​ണ് ഇ​​​രു​​​വ​​​രും പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. ബി​​​എ​​​ൻ​​​പി​​​യു​​​ടെ ഉ​​​ന്ന​​​ത നേ​​​താ​​​വാ​​​ണ് ഗോ​​​യേ​​​ശ്വ​​​ർ ച​​​ന്ദ്ര റോ​​​യി. പാ​​​ർ​​​ട്ടി​​​യു​​​ടെ മു​​​തി​​​ർ​​​ന്ന ഉ​​​പ​​​ദേ​​​ഷ്ടാ​​​വും ത​​​ന്ത്ര​​​ജ്ഞ​​​നു​​​മാ​​​ണ്.

ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ര​​​നാ​​​യ സ​​​ചിം​​​ഗ് പ്രു ​​​ആ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട മൂ​​​ന്നാ​​​മ​​​ത്തെ ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​ൻ. മ​​​ർ​​​മ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​യ ഇ​​​ദ്ദേ​​​ഹം ബ​​​ന്ദ​​​ർ​​​ബ​​​ൻ ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​ത്. ദി​​​പെ​​​ൻ ദി​​​വാ​​​ൻ ആ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട നാ​​​ലാ​​​മ​​​ൻ. ബു​​​ദ്ധ​​​മ​​​ത​​​ക്കാ​​​ർ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള ച​​​ക്മ ഗോ​​​ത്ര​​​വി​​​ഭാ​​​ഗ​​​ക്കാ​​​ര​​​നാ​​​ണ് ദി​​​വാ​​​ൻ. ഇ​​​ദ്ദേ​​​ഹം ഹി​​​ന്ദു​​​വാ​​​ണെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. 2024ലും 2018​​ലും 17 ​ഹി​​​ന്ദു എം​​​പി​​​മാ​​​ർ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ബം​​​ഗ്ലാ​​​ദേ​​​ശ് ജ​​​ന​​​സം​​​ഖ്യ​​​യി​​​ൽ എ​​​ട്ടു ശ​​​ത​​​മാ​​​ന​​​മാ​​​ണ് ഹി​​​ന്ദു​​​ക്ക​​​ൾ. പ​​​ത്തു വ​​​നി​​​ത​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 79 ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​രാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രി​​​ലേ​​​റെ​​​യും ഹി​​​ന്ദു​​​ക്ക​​​ളാ​​​ണ്. ബി​​​എ​​​ൻ​​​പി ആ​​​റ് ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ക്കാ​​​രെ മ​​​ത്സ​​​രി​​​പ്പി​​​ച്ചി​​​രു​​​ന്നു.

National

എപ്സ്റ്റീൻ ഫയലിലെ മോദി പരാമർശം: സഭയിൽ ചർച്ച ആവശ്യപ്പെട്ടു കോണ്‍ഗ്രസ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കു​​​​പ്ര​​​​സി​​​​ദ്ധ ലൈം​​​​ഗി​​​​ക കു​​​​റ്റ​​​​വാ​​​​ളി ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് യു​​​​എ​​​​സ് നീ​​​​തി​​​​ന്യാ​​​​യ വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തു​​​​വി​​​​ട്ട ഫ​​​​യ​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​താ​​​​യി റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ വി​​​​ഷ​​​​യം ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു കോ​​​​ണ്‍ഗ്ര​​​​സ്.

വി​​​​ഷ​​​​യം ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര പ്ര​​​​തി​​​​ച്ഛാ​​​​യ​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി കോ​​​​ണ്‍ഗ്ര​​​​സ് എം​​​​പി മാ​​​​ണി​​​​ക്കം ടാ​​​​ഗോ​​​​ർ ലോ​​​​ക്സ​​​​ഭ​​​​യി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ നോ​​​​ട്ടീ​​​​സ് ന​​​​ൽ​​​​കി. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യു​​​​ടെ ന​​​​യ​​​​ത​​​​ന്ത്ര ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ളെ​​​​പ്പ​​​​റ്റി എ​​​​പ്സ്റ്റീ​​​​ന്‍റെ മെ​​​​യി​​​​ലി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ള്ള​​​​ത് ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നും മാ​​​​ണി​​​​ക്കം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

2017 ജൂ​​​​ലൈ ഒ​​​​ന്പ​​​​തി​​​​ന് എ​​​​പ്സ്റ്റീ​​​​ൻ എ​​​​ഴു​​​​തി​​​​യ​​​​തെ​​​​ന്ന് ആ​​​​രോ​​​​പി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന മെ​​​​യി​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യും അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ ഇ​​​​സ്ര​​​​യേ​​​​ലി​​​​ലേ​​​​ക്കു ന​​​​ട​​​​ത്തി​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക യാ​​​​ത്ര​​​​യെ​​​​ക്കു​​​​റി​​​​ച്ചും പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന് മാ​​​​ണി​​​​ക്കം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി. ഇ​​​​ത്ത​​​​രം വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ത​​​​ല​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച ചെ​​​​യ്യു​​​​ന്പോ​​​​ൾ സ​​​​ഭ​​​​യ്ക്കു നി​​​​ശ​​​​ബ്‌​​​​ദ​​​​മാ​​​​യി​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യി​​​​ല്ലെ​​​​ന്നും സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തി​​​​നു വ്യ​​​​ക്ത​​​​മാ​​​​യ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​ക​​​​ണ​​​​മെ​​​​ന്നും മാ​​​​ണി​​​​ക്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഇ​​​​ന്ത്യ​​​​യി​​​​ലും അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലും പ്ര​​​​ച​​​​രി​​​​ക്കു​​​​ന്ന എ​​​​പ്സ്റ്റീ​​​​ന്‍റെ ഇ-​​​​മെ​​​​യി​​​​ലി​​​​ന്‍റെ ഒ​​​​രു ഭാ​​​​ഗ​​​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ധാ​​​​രം. മോ​​​​ദി​​​​യു​​​​ടെ 2017ലെ ​​​​ഇ​​​​സ്ര​​​​യേ​​​​ൽ സ​​​​ന്ദ​​​​ർ​​​​ശ​​​​നം പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ക്കു​​​​ന്ന മെ​​​​യി​​​​ലി​​​​ൽ ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഉ​​​​പ​​​​ദേ​​​​ശം സ്വീ​​​​ക​​​​രി​​​​ച്ചു​​​​വെ​​​​ന്നും യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നു​​​​വേ​​​​ണ്ടി​​​​യെ​​​​ന്നും പ​​​​രാ​​​​മ​​​​ർ​​​​ശ​​​​മു​​​​ണ്ട്.

"അ​​​​ത് ന​​​​ട​​​​ന്നു'​​​​വെ​​​​ന്നാ​​​​ണ് എ​​​​പ്സ്റ്റീ​​​​ന്‍റെ മെ​​​​യി​​​​ലി​​​​ലെ അ​​​​വ​​​​സാ​​​​ന​​​​ഭാ​​​​ഗ​​​​ത്തു​​​​ള്ള ഒ​​​​രു വ​​​​രി. ഈ ​​​​പ്ര​​​​യോ​​​​ഗം എ​​​​ന്തി​​​​നെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നും വ്യാ​​​​പ​​​​ക​​​​മാ​​​​യ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ച​​​​ർ​​​​ച്ച​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടും എ​​​​ന്തു​​​​കൊ​​​​ണ്ടാ​​​​ണ് ഈ ​​​​വി​​​​ഷ​​​​യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ വ്യ​​​​ക്ത​​​​ത വ​​​​രു​​​​ത്താ​​​​ത്ത​​​​തെ​​​​ന്നും മാ​​​​ണി​​​​ക്കം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ചോ​​​​ദി​​​​ച്ചു. എ​​​​ന്നാ​​​​ൽ വി​​​​ഷ​​​​യം അ​​​​ടി​​​​യ​​​​ന്ത​​​​ര​​​​മാ​​​​യി ച​​​​ർ​​​​ച്ച ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന മാ​​​​ണി​​​​ക്ക​​​​ത്തി​​​​ന്‍റെ ആ​​​​വ​​​​ശ്യം സ​​​​ഭ ത​​​​ള്ളി.

എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര​​​​മോ​​​​ദി​​​​യു​​​​ടെ പേ​​​​ര് ഉ​​​​ൾ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്ന റി​​​​പ്പോ​​​​ർ​​​​ട്ട് ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം പു​​​​റ​​​​ത്തു​​​​വ​​​​ന്ന​​​​തി​​​​നു പി​​​​ന്നാ​​​​ലെ മോ​​​​ദി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശം ശി​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ട്ട ഒ​​​​രു കു​​​​റ്റ​​​​വാ​​​​ളി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ജ​​​​ല്പ​​​​ന​​​​ങ്ങ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യം ത​​​​ള്ളി​​​​യി​​​​രു​​​​ന്നു.

അ​​​​തേ​​​​സ​​​​മ​​​​യം, എ​​​​പ്സ്റ്റീ​​​​ൻ ഫ​​​​യ​​​​ലി​​​​ന്‍റെ പു​​​​തു​​​​താ​​​​യി പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ജെ​​​​ഫ്രി എ​​​​പ്സ്റ്റീ​​​​ൻ റി​​​​ല​​​​യ​​​​ൻ​​​​സ് ഗ്രൂ​​​​പ്പ് ത​​​​ല​​​​വ​​​​ൻ അ​​​​നി​​​​ൽ അം​​​​ബാ​​​​നി​​​​യു​​​​മാ​​​​യി 2017-19 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ നി​​​​ര​​​​ന്ത​​​​ര​​​​സ​​​​ന്പ​​​​ർ​​​​ക്കം പു​​​​ല​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും മോ​​​​ദി സ​​​​ർ​​​​ക്കാ​​​​രി​​​​നു​​​​വേ​​​​ണ്ടി​​​​യു​​​​ള്ള പി​​​​ൻ​​​​വാ​​​​തി​​​​ൽ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി അ​​​​നി​​​​ൽ അം​​​​ബാ​​​​നി സ്വയം​​​​ത​​​​ന്നെ ഇ​​​​ട​​​​നി​​​​ല​​​​ക്കാ​​​​ര​​​​നാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​ക്കാ​​​​ട്ടി​​​​യെ​​​​ന്നും വി​​​​വ​​​​ര​​​​മു​​​​ണ്ടെ​​​​ന്ന് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്നു.

National

കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന്; രാ​ഷ്ട്ര​പ​തി അം​ഗീ​കാ​രം ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര ബ​ജ​റ്റ് ഫെ​ബ്രു​വ​രി ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ക്കാ​ൻ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു അം​ഗീ​കാ​രം ന​ൽ​കി. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ബ​ജ​റ്റ് ഞാ​യ​റാ​ഴ്ച അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 28ന് ​രാ​ഷ്ട്ര​പ​തി​യു​ടെ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന ബ​ജ​റ്റ് സ​മ്മേ​ള​നം ഏ​പ്രി​ൽ ര​ണ്ടു​വ​രെ നീ​ണ്ടു​നി​ൽ​ക്കും.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് ഇ​ത്ത​വ​ണ സ​ഭ സ​മ്മേ​ളി​ക്കു​ന്ന​ത്. 28 ന് ​രാ​ഷ്ട്ര​പ​തി ഇ​രു​സ​ഭ​ക​ളെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തോ​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും. ഫെ​ബ്രു​വ​രി 13ന് ​ആ​ദ്യ ഘ​ട്ടം അ​വ​സാ​നി​ക്കും. തു​ട​ർ​ന്ന് മാ​ർ​ച്ച് ഒ​മ്പ​തി​ന് സ​ഭ വീ​ണ്ടും ചേ​രു​ക​യും ഏ​പ്രി​ൽ ര​ണ്ടി​ന് സ​മ്മേ​ള​നം പൂ​ർ​ത്തി​യാ​വു​ക​യും ചെ​യ്യും.

അ​തേ​സ​മ​യം ബ​ജ​റ്റി​ന് മു​ന്നോ​ടി​യാ​യു​ള്ള സാ​മ്പ​ത്തി​ക സ​ർ​വേ വ​രു​ന്ന 29ന് ​ചീ​ഫ് ഇ​ക്ക​ണോ​മി​ക് അ​ഡ്വൈ​സ​ർ വി.​അ​ന​ന്ത നാ​ഗേ​ശ്വ​ര​ൻ സ​മ​ർ​പ്പി​ക്കും. നി​ർ​മ​ല സീ​താ​രാ​മ​ൻ തു​ട​ർ​ച്ച​യാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഒ​മ്പ​താ​മ​ത്തെ ബ​ജ​റ്റെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​ത്ത​വ​ണ​യു​ണ്ട്.

ഇ​തോ​ടെ തു​ട​ർ​ച്ച​യാ​യി ഒ​മ്പ​തു ബ​ജ​റ്റു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന രാ​ജ്യ​ത്തെ ആ​ദ്യ ധ​ന​മ​ന്ത്രി എ​ന്ന ച​രി​ത്ര​നേ​ട്ടം അ​വ​ർ​ക്ക് സ്വ​ന്ത​മാ​കും. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​തി​ന്‍റെ റി​ക്കാ​ർ​ഡ് മു​ൻ പ്ര​ധാ​ന​മ​ന്ത്രി മൊ​റാ​ർ​ജി ദേ​ശാ​യി​യു​ടെ പേ​രി​ലാ​ണ്. മൊ​ത്തം പ​ത്ത് ബ​ജ​റ്റു​ക​ളാ​ണ് മൊ​റാ​ർ​ജി ദേ​ശാ​യി അ​വ​ത​രി​പ്പി​ച്ചി​ട്ടു​ള്ള​ത്.

 

National

കേന്ദ്ര ഏജൻസിയെ ദുരുപയോഗം ചെയ്യുന്നെന്ന് ;പാർലമെന്‍റിൽ കോണ്‍ഗ്രസിന്‍റെ പ്രതിഷേധം

ന്യൂ​​​ഡ​​​ൽ​​​ഹി: എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റി​​​നെ (ഇ​​​ഡി) രാ​​​ഷ്‌​​​ട്രീ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ കോ​​​ൺ​​​ഗ്ര​​​സ് എം​​​പി​​​മാ​​​ർ പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.

നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ ഗാ​​​ന്ധി കു​​​ടും​​​ബ​​​ത്തി​​​നെ​​​തി​​​രേ ഇ​​​ഡി സ​​​മ​​​ർ​​​പ്പി​​​ച്ച കു​​​റ്റ​​​പ​​​ത്രം പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ ഡ​​​ൽ​​​ഹി കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ന്പ് പ്ര​​​ധാ​​​ന ക​​​വാ​​​ട​​​ത്തി​​​ൽ കോ​​​ണ്‍ഗ്ര​​​സ് എം​​​പി​​​മാ​​​ർ "സ​​​ത്യ​​​മേ​​​വ ജ​​​യ​​​തേ’ എ​​​ന്നെ​​​ഴു​​​തി​​​യ ബാ​​​ന​​​ർ കൈ​​​യി​​​ലേ​​​ന്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്. ന​​​രേ​​​ന്ദ്ര മോ​​​ദി സ​​​ർ​​​ക്കാ​​​ർ മാ​​​പ്പ് പ​​​റ​​​യ​​​ണ​​​മെ​​​ന്നും എം​​​പി​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

കോ​​​ട​​​തി​​​യു​​​ടെ ഇ​​​ട​​​പെ​​​ട​​​ൽ ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഇ​​​ല്ലാ​​​താ​​​ക്കു​​​ക​​​യും സ​​​ത്യം തു​​​റ​​​ന്നു​​​കാ​​​ട്ടു​​​ക​​​യും ചെ​​​യ്ത​​​താ​​​യി കോ​​​ണ്‍ഗ്ര​​​സ് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

നാ​​​ഷ​​​ണ​​​ൽ ഹെ​​​റാ​​​ൾ​​​ഡ് കേ​​​സി​​​ൽ ഇ​​​ഡി​​​യു​​​ടെ കു​​​റ്റ​​​പ​​​ത്രം സ്വീ​​​ക​​​രി​​​ക്കാ​​​ൻ ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ഡ​​​ൽ​​​ഹി കോ​​​ട​​​തി വി​​​സ​​​മ്മ​​​തി​​​ച്ച​​​ത്.

സ്വ​​​കാ​​​ര്യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ഡി ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ത്ത​​​തെ​​​ന്നും എ​​​ഫ്ഐ​​​ആ​​​റി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ അ​​​ല്ലെ​​​ന്നും നി​​​രീ​​​ക്ഷി​​​ച്ചാ​​​യി​​​രു​​​ന്നു കോ​​​ട​​​തി തീ​​​രു​​​മാ​​​നം.

National

കേ​ന്ദ്രം പ്ര​തി​പ​ക്ഷ​ത്തി​നു വ​ഴ​ങ്ങി; എ​സ്ഐ​ആ​ർ പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​ചെ​യ്യും

ന്യൂ​ഡ​ൽ​ഹി: സ​മ​ഗ്ര വോ​ട്ട​ർ​പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച​ചെ​യ്യും. ഒ​മ്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ലോ​ക്‌​സ​ഭ​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യ്ക്ക് നി​യ​മ​മ​ന്ത്രി അ​ർ​ജു​ൻ​റാം മേ​ഘ്‌​വാ​ൾ മ​റു​പ​ടി ന​ൽ​കും.

ര​ണ്ടു ദി​വ​സ​ത്തെ ച​ർ​ച്ച​യ്ക്കാ​യി ആ​കെ പ​ത്തു മ​ണി​ക്കൂ​റാ​ണ് മാ​റ്റി​വ​ച്ചി​രി​ക്കു​ന്ന​ത്. വി​ഷ​യം പാ​ർ​ല​മെ​ന്‍റി​ൽ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം കാ​ര്യോ​പ​ദേ​ശ​ക സ​മി​തി​യി​ൽ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​ദ്യ​മാ​യാ​ണ് സ​ർ​ക്കാ​ർ ഈ ​വി​ഷ​യ​ത്തി​ൽ ച​ർ​ച്ച​യ്ക്ക് സ​ന്ന​ദ്ധ​ത​യ​റി​ച്ച​ത്.

ക​ഴി​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ പ്ര​തി​പ​ക്ഷം ആ​വ​ർ​ത്തി​ച്ച് വി​ഷ​യം ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യി​രു​ന്നി​ല്ല. വ​ന്ദേ മാ​ത​ര​ത്തി​ന്‍റെ 150-ാം വാ​ർ​ഷി​ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഡി​സം​ബ​ർ എ​ട്ടി​ന് പ്ര​ത്യേ​ക ച​ർ​ച്ച​യു​മു​ണ്ടാ​കും.

 

 

National

എസ്‌ഐആറിൽ പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡൽഹി: എസ്‌ഐആറിൽ പാർലമെന്‍റിൽ പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

കെ.സി. വേണുഗോപാൽ, അബ്ദുൾ വഹാബ്, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള എംപിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. ലോക്‌സഭാ നടപടികൾ ആരംഭിച്ച ഉടൻ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലേക്ക് ഇറങ്ങി.

പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ രണ്ടുതവണ നിർത്തിവച്ചു. രാജ്യസഭയിൽ ഉപരാഷ്ട്രപതിയുടെ അനുമോദനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷം എസ്‌ഐആർ വിഷയം ഉയർത്തി പ്രതിഷേധിച്ചു.

പ്രതിഷേധത്തെ തുടർന്നു പാർലമെന്‍റ് നാടകവേദി ആക്കരുതെന്ന് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബിഹാറിലെ ചരിത്ര വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം സഭയിലേക്ക് എത്തിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ നിരാശയിൽ നിന്ന് പ്രതിപക്ഷം പുറത്തുവരണമെന്നും പാർലമെന്‍റിൽ പ്രതിപക്ഷത്തിന്‍റെ കടമ നിർവഹിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് യാത്രയയപ്പ് പോലും നൽകാൻ സാധിച്ചില്ലെന്നും അധ്യക്ഷൻ ഭരണ-പ്രതിപക്ഷത്തെ ഒരുപോലെ പരിഗണിക്കണമെന്നും രാജ്യസഭയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

കോൺഗ്രസും പ്രതിപക്ഷവും മുൻ ഉപരാഷ്ട്രപതിയെ അപമാനിച്ചിട്ടുണ്ടെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. ബിഹാറിലെ പരാജയത്തിൽ പ്രതിപക്ഷം അവശതയിലാണന്ന് ജെ.പി. നഡ്ഡയും പരിഹസിച്ചു.

National

വോ​ട്ട് കൊ​ള്ള, ബി​ഹാ​ർ വോ​ട്ട​ർ​പ​ട്ടി​ക; പാ​ർ​ല​മെ​ന്‍റ് പ്ര​ക്ഷു​ബ്‌​ധ​മാ​കും

ന്യൂ​ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി തെ​ളി​വു​ക​ൾ സ​ഹി​തം പു​റ​ത്തു​വി​ട്ട വോ​ട്ടു​കൊ​ള്ള ആ​രോ​പ​ണ​വും ബി​ഹാ​റി​ലെ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​ര​ണ​വും ഇ​ന്ന് പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളെ​യും പ്ര​ക്ഷു​ബ്‌​ധ​മാ​ക്കും.

കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ആ​സ്ഥാ​ന​ത്തേ​ക്ക് പ്ര​തി​പ​ക്ഷ ഇ​ന്ത്യ സ​ഖ്യം രാ​വി​ലെ ന​ട​ത്തു​ന്ന മാ​ർ​ച്ചും പാ​ർ​ല​മെ​ന്‍റി​ലും പു​റ​ത്തും ഈ ​വി​ഷ​യം ഉ​ന്ന​യി​ച്ചു പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​വും പ്ര​ശ്നം ദേ​ശീ​യ​ത​ല​ത്തി​ൽ കോ​ളി​ള​ക്കം സൃ​ഷ്‌​ടി​ക്കും.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് ബം​ഗ​ളൂ​രു​വി​ലെ മ​ഹാ​ദേ​വ​പു​ര നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ മാ​ത്രം ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ കൊ​ള്ള ന​ട​ന്നു​വെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണം മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ക​മ്മീ​ഷ​ൻ നി​ഷേ​ധി​ച്ചി​ട്ടി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് ചൂ​ണ്ടി​ക്കാ​ട്ടി. രാ​ഹു​ൽ പ​റ​ഞ്ഞ​തു നി​ഷേ​ധി​ക്കാ​നാ​കാ​ത്ത വ​സ്തു​ത​ക​ളാ​ണെ​ന്ന​തി​നാ​ലാ​ണി​ത്.

National

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​ര്‍: പാ​ര്‍​ല​മെ​ന്‍റി​ലെ ച​ര്‍​ച്ച​യി​ല്‍ താ​ന്‍ സം​സാ​രി​ക്കി​ല്ലെ​ന്ന് ത​രൂ​ര്‍

ന്യൂ​ഡ​ല്‍​ഹി: ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച​യി​ല്‍ താ​ന്‍ സം​സാ​രി​ക്കി​ല്ലെ​ന്ന് ശ​ശി ത​രൂ​ര്‍. സം​സാ​രി​ക്കാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ത​രൂ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു.

ഓ​പ്പ​റേ​ഷ​ന്‍ സി​ന്ദൂ​റി​നേ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കാ​നു​ള്ള സ​ർ​വ​ക​ക്ഷി സം​ഘ​ത്തെ ന​യി​ച്ച ശ​ശി ത​രൂ​രു​മാ​യി ഭി​ന്ന​ത നി​ല​നി​ൽ​ക്കെ​യാ​ണ് ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ത​രൂ​രി​നോ​ട് പാ​ർ​ട്ടി നി​ല​പാ​ട് തേ​ടി​യ​ത്.

പ്ര​തി​പ​ക്ഷ ആ​വ​ശ്യം അം​ഗീ​ക​രി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ന് ലോ​ക്‌​സ​ഭ​യി​ലും നാ​ളെ രാ​ജ്യ​സ​ഭ​യി​ലു​മാ​യി 16 മ​ണി​ക്കൂ​ർ വീ​തം ച​ർ​ച്ച​യാ​ണ് തീ​രു​മാ​നി​ച്ച​ത്. പ​ഹ​ൽ​ഗാം ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സു​ര​ക്ഷാ വീ​ഴ്‌​ച, ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​ട​പെ​ട്ടെ​ന്ന യു.​എ​സ് അ​വ​കാ​ശ​വാ​ദം തു​ട​ങ്ങി​യ​വ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കും. ലോ​ക്‌​സ​ഭ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യും രാ​ജ്യ​സ​ഭ​യി​ൽ മ​ല്ലി​കാ​ർ​ജ്ജു​ൻ ഖാ​ർ​ഗെ​യും കോ​ൺ​ഗ്ര​സ് ച​ർ​ച്ച​ക​ൾ​ക്ക് തു​ട​ക്ക​മി​ടും.

Latest News

Corehub Up